ന്യൂജഴ്സി: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവല്‍ (MAE-Malankara Archdiocese Extravaganza) മേയ് 16ന് ഭദ്രാസന ആസ്ഥാനത്ത് വച്ച് (236 Old Tappan Rd, Old Tappan, NJ) നടത്താനുള്ള വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
ഈ ഫെസ്റ്റിവലിന്റെ കിക്കോഫ് ജനുവരി 10ന് തീയതി ഭദ്രാസന ആസ്ഥാനത്ത് വച്ച് ഭദ്രാസനാധിപനും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര് തീത്തോസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നു.
തദവസരത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്റ് ട്രഷറാര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രധാനമായും നോര്‍ത്ത് ഈസ്റ്റ് റീജിയണിലുള്ള ദേവാലയങ്ങളുടെ പൂര്‍ണ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഫുഡ് ഫെസ്റ്റിവലില്‍ അനേകം അമേരിക്കന്‍ ദേശവാസികളും സ്റ്റേറ്റ്/കൗണ്ടി പ്രതിനിധികളും പങ്കെടുക്കുന്നതാണ്.
സ്വാദിഷ്ഠമായ വിവിധതരം, കേരള, നോര്‍ത്ത് ഇന്ത്യന്‍, അമേരിക്കന്‍ ഫുഡുകളും ഉണ്ടായിരിക്കുന്നതാണ്. ആര്‍ട്ട് എക്സിബിഷന്, യോഗ ഹെല്‍ത്ത് കെയര്‍, ഫെയിസ് പെയിന്റിംഗ്, ഇന്ത്യന്‍ വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും വില്പന, വിവിധഇനം ചെടികളുടെ പ്രദര്‍ശനവും വില്പനയും വിവിധ കലാപരിപാടികള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.
ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതാണ്. ആയതിനാല്‍ നിങ്ങളേവരുടേയും ആത്മാര്‍ഥമായി സഹകരണം ഉണ്ടാകണമെന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
ഈ ഫുഡ് ഫെസ്റ്റിവല്‍ വമ്പിച്ച വിജയമാക്കി തീര്‍ക്കുവാന്‍ ഫുഡ് കമ്മിറ്റി അംഗങ്ങള്‍, യൂത്ത് അസോസിയേഷന് ഭാരവാഹികള്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് അംഗങ്ങള്‍, മര്‍ത്തമറിയം സമാജത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് വരുന്നു.
ഫുഡ് ഫെസ്റ്റിവലിന്റെ ടൈറ്റില്‍ സ്പോണ്സര് സ്പെക്ട്രം ഓട്ടോസ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫുഡ് കമ്മറ്റി അംഗങ്ങളായ റോയി മാത്യു 845 649 9732, സാബു സക്കറിയ(267-980-7923), ജോയി ഇട്ടന്‍ 914 564 1702, റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ് 516 639 9791, ബോബി കുര്യാക്കോസ് 845 596 0424) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.